പ്രേക്ഷകരുടെ പ്രിയ കഥാപാത്രം ആയിരുന്നു ലെച്ചു സീരിയലിൽ നിന്നും പിൻവാങ്ങിയത് സീരിയലിനെ ഒരുപാട് വിവാദങ്ങളിലേക്ക് നയിച്ചിരുന്നു.
ഇനി സീരിയലിന്റെ ഭാവി എന്ത് എന്നതിൽ പ്രേക്ഷകരും ആശങ്കാകുലരായിരുന്നു.
സീരിയൽ ഉപേക്ഷിക്കുന്നു അവസാനിക്കുന്നു എന്നുവരെ കഥയുണ്ടായി..
ഇപ്പോളിതാ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട് ലെച്ചുവിന് ഒരു പകരക്കാരിയെ കണ്ടുപിടിച്ചിരിക്കുകയാണ് ചാനൽ ടീം.
ഇതു വെറും പകരകാരി എന്ന് പറഞ്ഞു നിർത്താൻ കഴിയില്ല.സീരിയൽ കാണാനിരിക്കുന്ന ലെച്ചു വരെ ചിലപ്പോൾ ഞെട്ടും. ഒറ്റ നോട്ടത്തിൽ ലെച്ചു തന്നെയാണ് പുതിയ വന്ന അശ്വതി എസ് നായർ. ഇരുവരുടെയും രൂപ സാദൃശ്യം ഇപ്പോൾ തന്നെ സോഷ്യൽ മീഡിയകളിൽ ചർച്ചയാണ് . ലെച്ചു വിന് കൊടുത്ത എട്ടിന്റെ പണി എന്ന് വരെ പറയുന്നവർ ഉണ്ട്.
എന്തായാലും പുതിയവന്ന അശ്വതി ആള് ചില്ലറക്കറിയല്ല . ഭാവിയിൽ ലെച്ചുവിനെ പ്രേക്ഷകർ മറന്ന് പോവുംവിധം ആണ് അശ്വതിയുടെ പ്രകടനം.
സോഷ്യൽ മീഡിയയിൽ വരെ ലെച്ചു വിനെ കടത്തി വെട്ടുന്ന കാലം വിദൂരമല്ല എന്ന് ഉറപ്പ്..
0 comments:
Post a Comment